മുഴപ്പിലങ്ങാട്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കഴിഞ്ഞ നാലു ദിവസമായി ഇരുട്ടിലായ മുഴപ്പിലങ്ങാട് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടാം വാർഡ് മലക്ക് താഴെ പ്രദേശത്തെ വൈദ്യുതിബന്ധമാണ് വെള്ളക്കെട്ടിന് ശേഷം നിലച്ചത്.
വൈദ്യുതി തൂൺ പൊട്ടിവീഴുകയും ലൈനിന് മുകളിൽ മരങ്ങൾ വീഴുകയും ചെയ്തതോടെ പ്രദേശത്തെ വൈദ്യുതി പൂർണമായും നിലച്ചിരുന്നു.
മഴ ശമിക്കുകയും മോട്ടോർ ഉപയോഗിച്ച് കെട്ടിക്കിടന്ന വെളളം പുറത്തേക്ക് തിരിച്ചുവിടുകയും ചെയ്തതോടെയാണ് കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കാനെത്തിയത്.
ഞായറാഴ്ച ഉച്ചയോടെ പ്രവൃത്തി ആരംഭിച്ചെങ്കിലും പ്രദേശം മുഴുവനായി വൈദ്യുതി നേരെയാവണമെങ്കിൽ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.
മുറിഞ്ഞുകിടക്കുന്ന പോസ്റ്റ് മാറ്റുന്നതുൾപ്പെടെയുള്ളതും പൂർത്തീകരിക്കേണ്ടതായിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. അതിനിടെ പ്രദേശത്തുനിന്നും വിട്ടുനിൽക്കുന്നവരാരുംതന്നെ തിരിച്ചു വന്നില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു