സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മനാമ: സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി വെബ്സൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 
കണ്ണൂർ എയർപോർട്ട് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന വകുപ്പിനും കേന്ദ്ര മന്ത്രിമാർക്കും മുഴുവൻ പ്രവാസികളെയും ഉൾപ്പെടുത്തി ഇമെയിൽ കാമ്പയിൻ നടത്തുന്നതുൾപ്പെടെയുള്ള സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്ററിന്റെ ഭാവി പ്രവർത്തന പദ്ധതികൾ ചെയർമാൻ ഫസലുൽ ഹഖ് വിശദീകരിച്ചു. 
കെ ടി സലീം, സാനി പോൾ, രാമത്ത് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ അബ്രഹാം ജോൺ, സൽമാൻ ഫാരിസ്, മോനി ഒടികണ്ടത്തിൽ, ബിനു കുന്നന്താനം, മനോജ് വടകര, റഷീദ് മാഹി, മജീദ് തണൽ, അജിത് കുമാർ, എ പി അബ്ദുൽസലാം, അൻവർ ശൂരനാട്, അൻവർ നിലമ്പൂർ, ജവാദ് വക്കം, ഫൈസൽ പട്ടാണ്ടി, കമനീഷ്, തുടങ്ങിവർ സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha