വാഹനമിടിച്ച് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മതിൽ തകർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുണ്ടേരി : വാഹനം ഇടിച്ച് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മതിൽ തകർന്നു. വാഹനം കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. അപകട സ്ഥലത്ത് ഇന്നോവ കാറിന്റെ ലോഗോ ഉള്ള ഗ്രില്ലിന്റെയും തകർന്ന ഗ്ലാസിന്റെ ഭാഗങ്ങളും ഓയിൽ ലീക്കായതായും കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു.

വാർഡ് മെമ്പർ വി.വി. മുംതാസ്, ആശുപത്രി അധികൃതർ എന്നിവർ വിവരം അറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ എസ്.ഐ എം.സി. പവനൻ, എ.വി. ബിജു, സി.പി.ഒ രാജേഷ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha