മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് ശ്രദ്ധേയമായി. ക്രാഫ്റ്റ്, ഡാൻസ്, മോട്ടിവേഷൻ ക്ലാസ്, മെഡിക്കൽ അവയർനെസ്സ് മറ്റു കലാപരിപാടികൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചായിരുന്നു ക്യാമ്പ്.
സെലീന ടീച്ചർ, കൗൺസിലർ വിമല തോമസ്, മറിയം കമ്മീസ്, വിനു ക്രിസ്റ്റി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വൈകുന്നേരം നടന്ന സമാപന സമ്മേളനം സാമൂഹ്യപ്രവർത്തകൻ കെ.ടി സലിം ഉദ്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷനായ ചടങ്ങിൽ സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് മുഖ്യാതിഥി ആയി.
കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് ഷാഹിദ്, എന്നിവർ ആശംസകൾ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു