കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ കാട്ടാനകൾ വിലസുന്നു.ഉളിക്കൽ കാലാങ്കി, അയ്യൻകുന്നിലെ മുടിക്കയം കച്ചേരികടവ് ഭാഗങ്ങളിലാണ് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളാണ് ഭീതി വിതയ്ക്കുന്നത്.
കാലാങ്കി ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമുള്ള ജനവാസ മേഖലയിൽ പന്ത്രണ്ടോളം കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്.ഏക്കറ് കണക്കിന് കൃഷിയാണ് കാട്ടാനകൾ നശിപ്പിച്ചത്.അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയം കച്ചേരികടവ് ഭാഗങ്ങളിലും കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു