കൂത്തുപറമ്പ് : കൈതേരിഎടത്തിലെ കെ പി ഷണ്മുഖനെയാണ് ഇന്ന് രാവിലെ 7 മണിയോടുകൂടി ഭ്രാന്തൻ നായകടിച്ചത്. കൂത്തുപറമ്പ് ഹൈസ്കൂളിലെ ബസ് ഡ്രൈവറായ ഷണ്മുഖൻ കൈതേരി എടത്തിലെ പലചരക്ക് കടയിൽ നിൽക്കുമ്പോൾ ആണ് ഓടിവന്ന ഭ്രാന്തൻനായ കടിച്ചത്. തുടർന്ന് സമീപത്ത് ബസ് കാത്തു നിൽക്കുന്നവരെയും നായ ആക്രമിക്കാൻ ശ്രമിച്ചു. ജോലിക്ക് പോവുകയായിരുന്ന രാജീവൻ എന്നയാളെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അയാൾ കയ്യിലിരുന്ന കുടയെടുത്ത് വീശിയപ്പോൾ കുട മുഴുവനായും കടിച്ചുകീറി ഓടി പോവുകയായിരുന്നു.
ഇന്നലെ വൈകുന്നേരം കൈതേരി കപ്പണ ഭാഗത്തും സമാന രീതിയിലുള്ള സംഭവങ്ങൾ ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നു. മാങ്ങാട്ടിടം പഞ്ചായത്തിലെ ഏഴ് , എട്ട് , ഒൻപത് , പത്ത് വാർഡുകൾ ഉൾക്കൊള്ളുന്ന കൈതേരി മേഖലയിൽ നിരവധി തെരുവ് പട്ടികളാണ് ജനങ്ങളുടെ സ്വൈര്യമായ യാത്രക്കും ജീവിതത്തിനും ഭീഷണിയാവുന്ന രീതിയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ റോഡിലും പീടിക കോലായികളിലും വിലസുന്നത്. റോഡ് മുറിച്ച് കടക്കുന്ന പട്ടികൾ നിരവധി ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരെയാണ് അപകടത്തിൽ ആക്കിയത്. സ്കൂൾ കുട്ടികൾക്കടക്കം ഭീഷണിയാകുന്ന തെരുവ് നായകളുടെ ഭീഷണിയിൽ നിന്ന് നാട്ടുക്കാരെ രക്ഷിക്കണമെന്നാണ് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് പറയുന്നത്.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു