ശ്രീകണ്ഠപുരം: കാലവർഷം തിമിർത്ത് പെയ്തതോടെ പ്രളയ ഭീതിയിൽ മലയോരം. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിന് അടിയിലായിട്ടുണ്ട്. കൃഷി നാശവും മരം പൊട്ടി വീണ് വൈദ്യുതി മുടക്കവും ഉണ്ടായിട്ടുണ്ട്. വളപട്ടണം പുഴ കര കവിഞ്ഞതിനാൽ സമീപ പ്രദേശങ്ങളിൽ വയലുകളും കൃഷിയിടങ്ങളും വെള്ളത്തിന് അടിയിലായി.
വാഴ, നെല്ല്, മരച്ചീനി എന്നിവയിലെല്ലാം പലയിടത്തും വെള്ളം കയറി നശിച്ചു. ശ്രീകണ്ഠപുരം, പൊടിക്കളം, ചെങ്ങളായി, മുങ്ങം, കൊവ്വപ്പുറം, തേർളായി, മലപ്പട്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീതിയുണ്ട്. ചെങ്ങളായി, പൊടിക്കളം വയലുകൾ വെള്ളത്തിന് അടിയിലാണുള്ളത്.
പൊടിക്കളം-മടമ്പം റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചെങ്കിലും പിന്നീട് റോഡിൽ നിന്ന് വെള്ളം ഇറങ്ങിയതിനാൽ ഗതാഗത തടസം നീങ്ങി. കോട്ടൂരിൽ നഗരസഭാ സ്റ്റേഡിയവും വെളളത്തിന് അടിയിലായി. സംസ്ഥാന പാതയിൽ തുമ്പേനിയിലും വെള്ളം കയറിയെങ്കിലും പിന്നീട് ഇറങ്ങി. പയ്യാവൂർ കണ്ടകശ്ശേരി, വണ്ണായിക്കടവ് പാലങ്ങളിലും വെള്ളം കയറിയിരുന്നു.
വഞ്ചിയം, കാഞ്ഞിരക്കൊല്ലി, ആടാംപാറ, പൊട്ടൻ പ്ലാവ്, ഒന്നാം പാലം, കുടിയാൻമല, മുന്നൂർ കൊച്ചി, പൈതൽ മല തുടങ്ങിയ മലമടക്കുകളിൽ മുൻകാലങ്ങളിൽ അടക്കം ഉരുൾപൊട്ടൽ ഉണ്ടായതിനാൽ സമീപ സ്ഥലങ്ങളിലെ ജനങ്ങളും ഭീതിയിലാണ്.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു