തളിപ്പറമ്പ :- രൂക്ഷമായ തെരുവ്നായ ശല്യത്തിൽ പൊറുതിമുട്ടി തളിപ്പറമ്പ് ടൗൺ
ഇന്ന് രാവിലെ ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ ഏഴുപേർക്ക് കടിയേറ്റു.
സഹകരണഹോസ്പിറ്റലിനു സമീപത്ത് ഒരാൾക്കും മൊയ്ദീൻ പള്ളിക്ക് സമീപം ഒരു പെൺകുട്ടിയേയും, മാർക്കറ്റിൽ വെച്ച് ഒരു തൊഴിലാളിയെയും, സഹകരണ ഹോസ്പിറ്റൽ ജീവനക്കാരനെയും ഉൾപ്പടെ ഏഴുപേരെയാണ് തെരുവ് നായ ആകമിച്ചത്, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന തെരുവ് നായ നായ ശല്യം ഇല്ലാതാക്കാൻ വേണ്ട മാർഗങ്ങൾ അധികൃതർ ചെയ്യണം എന്നാണ് രോഷാകുലരായ നാട്ടുകാരുടെ ആവശ്യം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു