തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ജനകീയതയും ത്യാഗ സന്നദ്ധതയും ഉള്ള നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വലിയ ആള്‍ക്കൂട്ടത്തിനു നടുവില്‍ ജീവിച്ച നേതാവായിരുന്നു. ആറുപതിറ്റാണ്ടോളം പൊതുജീവിതത്തില്‍ സജീവമായിരുന്ന അദ്ദേഹം കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം ആണ്.
അവസാന നിമിഷം വരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഉമ്മന്‍ ചാണ്ടി സാറും കെ.എം മാണി സാറും മാത്രമാണ് ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ 50 വര്ഷം തുടര്‍ച്ചയായി പൂര്‍ത്തിയാക്കിയ രണ്ടു നേതാക്കള്‍. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എക്കാലത്തും മാതൃക ആക്കാവുന്ന വ്യക്തിത്വം ആയിരുന്നു. ഉമ്മന്‍ ചാണ്ടി സാറിന്റെ വിയോഗത്തോട് കൂടി കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നാടിന്റെയും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ താനും പങ്കുകൊള്ളുന്നു എന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു