ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഫ്താബ് അബൂബക്കർ ഒരുക്കിയ എക്സിബിഷൻ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. തന്റെ കണ്ടുപിടിത്തങ്ങളും നിർമിതികളും ചിത്രങ്ങളുമാണ് അഫ്താബ് പ്രദർശിപ്പിച്ചത്. ഡ്രൈവ് ചെയ്യുമ്പോൾ ഉറങ്ങിപ്പോകാതിരിക്കാൻ സഹായിക്കുന്ന സ്ലീപ്പിംഗ് സെൻസറാണ് ഏറ്റവും ശ്രദ്ധേയം.
ഓട്ടോമാറ്റിക് ബസ് ഏവർക്കും കൗതുകവും ആകാംക്ഷ ഉളവാക്കുന്നതാണ്. അഫ്താബ് സ്കൂളിൽ തന്നെയാണു തന്റെ നിർമിതികളുടെ എക്സിബിഷൻ ഒരുക്കിയത്. ഇതിനു പുറമെ തന്റെ സ്വന്തം വീടിന്റെ മാതൃക, ബസ്, കാർ, ബൈക്ക് എന്നിവകളുടെ മാതൃകകളും മനോഹരങ്ങളായ ചിത്രങ്ങളും മറ്റനവധി നിർമിതികളും എക്സിബിഷനിൽ പ്രദർശിപ്പിച്ചു. പെരിങ്ങോം പൊന്നമ്പാറയിലെ പ്രവാസിയായ അബൂബക്കർ-കെ.പി. സുഹ്റ ദമ്പതികളുടെ മകനായ അഫ്താബിന് പ്രോത്സാഹനവും പ്രചോദനവും നൽകുന്നത് എൻജിനിയറിംഗ് ബിരുദധാരിയായ മൂത്ത സഹോദരനാണ്.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു