'ചിത്രശലഭം': കളറാക്കാം നമ്മുടെ കലക്ടറേറ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

                                                                                
'നമ്മുടെ കളക്ടറേറ്റ്, നമ്മുടെ ഉത്തരവാദിത്തം' എന്ന ആശയവുമായി കണ്ണൂർ ജില്ലാ കളക്ടറേറ്റ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ജില്ലയിലുള്ളവർക്കായി 'ചിത്രശലഭം' ഫോട്ടോഗ്രാഫി, ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 

ചിത്രങ്ങളും ഫോട്ടോകളും കണ്ണൂരിന്റെ ചരിത്രവും പ്രൗഡിയും പ്രശസ്തിയും പ്രതിഫലിപ്പിക്കുന്നതാകണം. തെയ്യം പോലുള്ള വടക്കൻ മലബാറിന്റെ പ്രധാന കലാരൂപങ്ങൾ, ചരിത്ര സ്മാരകങ്ങൾ, പൈതൃകങ്ങൾ, പരമ്പരാഗത മേഖലകളായ കൈത്തറി, തീരദേശങ്ങൾ, കടൽ തീരങ്ങൾ, കുന്നുകളും വിനോദ സഞ്ചാര മേഖലകളും തുടങ്ങി കണ്ണൂരിന്റെ തനിമ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികളാണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്. 

മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത പെയിന്റിംഗുകളും ഫോട്ടോഗ്രാഫുകളും ഫ്രെയിം ചെയ്ത് പേരിനൊപ്പം കളക്ടറേറ്റിന്റെ ഇടനാഴികളിൽ സ്ഥാപിക്കും. തിരഞ്ഞെടുത്ത മികച്ച ചിത്രം ജില്ലാ കളക്ടറുടെ ചേംബറിലും സ്ഥാപിക്കും.

ഫോൺ: 9498052774, ഇമെയിൽ: chitrashalabhamknr@gmail.com


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha