വഴിതെളിച്ച്‌ ശ്രീകണ്ഠപുരം വിമൻസ് ബറ്റാലിയൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പട്ടം : കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന്‌ റോഡിലുണ്ടായ ഗതാഗതതടസ്സം നീക്കി വിമൻസ് ബറ്റാലിയൻ. മഴക്കെടുതിയിൽ ആശ്വാസമായി പ്രവർത്തിക്കുന്നതിന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിമൻസ് ബറ്റാലിയനാണ്  മലപ്പട്ടം സെന്റർ ട്രാൻസ്ഫോമർ റോഡിൽ മണ്ണിടിഞ്ഞുണ്ടായ ഗതാഗതതടസ്സം നീക്കിയത്‌.  കുട്ടയും ചാക്കും ഉപയോഗിച്ച്  ഒന്നരമണിക്കൂർ  നീണ്ട കഠിന പ്രയത്നത്തിൽ മണ്ണ് റോഡരികിലേക്ക് മാറ്റുന്ന വീഡിയോ നാട്ടുകാരിലൊരാൾ  നവമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ്‌ പെൺകൂട്ടം വൈറലായത്‌.   പ്രവർത്തനങ്ങൾക്ക്  മഹിളാ അസോസിയേഷൻ ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി ടി.കെ. സുലേഖ, മലപ്പട്ടം വില്ലേജ് സെക്രട്ടറി പി. വാസന്തി, പ്രസിഡന്റ് കെ.പി. സവിത തുടങ്ങിയവരാണ്‌ നേതൃത്വം നൽകുന്നത്‌.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha