പാനൂർ ബസ്റ്റാൻഡിൽ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമ്മിച്ച സ്വകാര്യ വ്യക്തിയുടെ മൂന്ന്നില ബിൽഡിംഗിന് നഗരസഭ അനുമതി നൽകിയതിനു പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടെന്ന് സൂചന.13 വർഷമായി അനുമതി ലഭിക്കാത്ത കെട്ടിടത്തിനാണ്, ഫൈൻ കെട്ടി അനുമതി തരപ്പെടുത്തിയത്.
ടൗൺ പ്ലാനർ അപാകം കണ്ടെത്തിയതും, കെട്ടിട നിർമ്മാണ ചട്ടത്തിൽ ഇരുപതോളം ന്യൂനതകൾ കണ്ടെത്തി ഹൈക്കോടതി പൊളിച്ചു മാറ്റാൻ ഉത്തരവിട്ട കെട്ടിടത്തിനാണ് കഴിഞ്ഞ മാസം അനുമതി നൽകിയത് എന്നത് വൻ അഴിമതിയിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.
ഇതിനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ വിജിലൻസ് സംഘം നഗരസഭ ഓഫീസിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
പരിശോധനയിൽ പ്രാഥമികമായി തന്നെ ക്രമവിരുദ്ധമായി പലതും കണ്ടെത്തിയതായാണ് വിവരം.ഫയർ ആൻ്റ് റെസ്ക്യൂ വാഹനത്തിന് അപകടഘട്ടത്തിൽ എത്തിപ്പെടാൻ പോലും സാധിക്കാത്ത കെട്ടിടത്തിനാണ് അനുമതി നൽകിയത്. അതോടൊപ്പം തന്നെ ഹൈക്കോടതിയിൽ കേസ് നടക്കവേയാണ് ഉത്തരവ് വരും മുന്നേ ധൃതി വെച്ച് അനുമതി എന്നതും ശ്രദ്ധേയമാണ്.
വിജിലൻസ് സംഘം ഇന്നലെ പരാതിക്കാരനായ സജീവ് കുമാറിൻ്റെ മൊഴിയെടുത്തു.വിജിലൻസ് ആൻറ് ആൻ്റി കറപ്ഷൻ ബ്യൂറോ സിഐ.പി.ആർ.മനോജിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു