മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ മുൻ സി.പി.എം. എം.എൽ.എ. കെ.സി. കുഞ്ഞിരാമൻ. തൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാനാകില്ലെന്നും കെ.സി. കുഞ്ഞിരാമൻ പറഞ്ഞു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽ മുൻ സി.പി.എം. എം.എൽ.എ. കെ.സി. കുഞ്ഞിരാമൻ. തൻ്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാനാകില്ലെന്നും കെ.സി. കുഞ്ഞിരാമൻ പറഞ്ഞു. 
'എനിക്ക് വല്ലാത്ത വിഷമമായി. സുഖമില്ലായിരുന്നു എന്നത് അറിയാമായിരുന്നെങ്കിലും അദ്ദേഹം തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷ. മരണവിവരം അറിഞ്ഞപ്പോഴേക്കും വല്ലാതെ വിഷമിച്ചു പോയി. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളിലൊരാളാണ് ഉമ്മന്‍ ചാണ്ടി. ഞാന്‍ എം.എല്‍.എയായിരിക്കുമ്പോള്‍ അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നു. നിയമസഭയില്‍ വെച്ച് പരിചയപ്പെട്ടു, ഇടയ്ക്ക് കാണുമ്പോള്‍ സംസാരിക്കും. പക്ഷേ ഉമ്മന്‍ ചാണ്ടിയെ മനസ്സിലാക്കുന്നത് എനിക്ക് അപകടമുണ്ടായ സമയമാണ്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് എന്നെ പ്രവേശിപ്പിച്ചത്. അദ്ദേഹം എല്ലാ വിവരങ്ങളും അന്വേഷിച്ചു. ഞാന്‍ അത് അറിയുന്നുണ്ടായിരുന്നില്ല എന്ന് മാത്രം, എൻ്റെ ഓപ്പറേഷന്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം കോഴിക്കോടെത്തി. ഇനി കാര്യമായൊന്നും ചെയ്യാനില്ലെന്നും എന്നെ വീട്ടിലേക്ക് കൊണ്ടു പോകുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് പറഞ്ഞു. അത് പറ്റൂല ഞാന്‍ വെല്ലൂര് വിളിച്ച് ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. വെല്ലൂര്‍ക്ക് കൊണ്ടുപോകണം എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. കൂടെ ഒരു കത്തും തന്നു. വെല്ലൂരിലെ ജോര്‍ജ് തരിയന്‍ എന്ന ഡോക്ടര്‍ക്ക് നല്‍കണമെന്നും പറഞ്ഞു.

 
'മുന്‍കൂറായി പണം ഒന്നും വാങ്ങാന്‍ പാടില്ല അത് തരാനുള്ള നിര്‍വാഹവുമിയാള്‍ക്കില്ല. വേണ്ട ചികിത്സയെല്ലാം നടത്തണം. മുഴുവന്‍ ചിലവും ഗവണ്‍മെന്റ് വഹിക്കും.' ഇതായിരുന്നു സര്‍ക്കാരിന്റെ പേരിലുള്ള ആ കത്തിന്റെ ഉള്ളടക്കം. എനിക്ക് വി.ഐ.പി. പരിഗണനയിലാണ് അന്ന് അവിടുന്ന് ചികിത്സ ലഭിച്ചത്. നാലു മാസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ തിരക്കിനിടയിലും ഉമ്മന്‍ചാണ്ടി എന്നെ കാണാനെത്തി. അദ്ദേഹം വരുന്നതറിഞ്ഞ് ചുറ്റുവട്ടത്തുള്ള കോണ്‍ഗ്രസുകാരെല്ലാം അന്ന് വീട്ടിലെത്തിയിരുന്നു. ഞാനുമായി യാതൊരും ബന്ധമില്ലാത്തവര്‍ പോലും അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രം വീട്ടിലെത്തി. മൂന്നരമണിക്കൂറോളമാണ് അന്ന് അദ്ദേഹം എന്റെ ഒപ്പം ചിലവഴിച്ചത്. നാളെ നിയമസഭയുണ്ട് ട്രെയിനിലാണ് പോകേണ്ടത് എന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്. അതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇടയ്ക്കിടക്ക് വിളിക്കാറുണ്ട്‌. മുഖ്യമന്ത്രിയല്ലാതിരുന്നപ്പോഴും ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. അത്തരത്തിലൊരു നേതാവായിരുന്നു അദ്ദേഹം. ഒരിക്കലും മറക്കാന്‍ കഴിയില്ല.- കെ.സി. കുഞ്ഞിരാമൻ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha