പിതാവിനെ കാണാൻ കഴിഞ്ഞില്ല; മഅദനി ഇന്ന് ബെംഗളൂരുവിലേക്ക് മടങ്ങും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊച്ചി: പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅദനി വെള്ളിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് മടങ്ങും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനി വെള്ളിയാഴ്ച 5.30-ന് ആശുപത്രിവിടുമെന്നും രാത്രി 9.20-നുള്ള ഇൻഡിഗോ വിമാനത്തിൽ ബെംഗളൂരുവിലേക്ക് തിരിച്ചുപോകുമെന്നും പി.ഡി.പി. കേന്ദ്രകമ്മിറ്റിയംഗം ടി.എ. മുജീബ് റഹ്മാൻ അറിയിച്ചു.

ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് രോഗബാധിതനായി ആശുപത്രിയിൽക്കഴിയുന്ന മഅദനിക്ക്, കൊല്ലത്ത് അൻവാർശ്ശേരിയിലുള്ള ചികിത്സയിൽക്കഴിയുന്ന പിതാവിനെ കാണാൻ കഴിഞ്ഞില്ല. ജൂൺ 26-നാണ് മഅദനി കേരളത്തിലെത്തിയത്. ജൂലായ് എട്ടുവരെമാത്രം കേരളത്തിൽ തുടരാൻ കോടതിയുടെ അനുമതിയുള്ളതിനാലാണ് വെള്ളിയാഴ്ച ആശുപത്രിവിടുന്നതെന്ന് പി.ഡി.പി. ഭാരവാഹികൾ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha