പുളിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടല്‍. ഇന്ന് രാവിലെയോടെയാണ് ഉദയംകാണാക്കുണ്ടിലെ ക്യഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടറും ജനപ്രതിനിധികളും പുളിങ്ങോം വില്ലേജ് ഓഫീസ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
ഉരുള്‍ പൊട്ടലില്‍ നാല് വെെദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.ക്യഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടിയതിനെ തുടർന്ന് ചെറുപുഴ കാര്യങ്കോട് പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു