ഏർത്ത് ഓഗർ വാങ്ങി നൽകി വീണ്ടും സേവന പ്രവർത്തനത്തിൽ ഇടം നേടി അയ്യൻകുന്ന് ഏഴാം വാർഡ് മെമ്പർ ജോസ് എ വൺ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 ഇരിട്ടി: തന്റെ വാർഡിലെ സേവന പ്രവർത്തനങ്ങളിൽ തുടച്ചയായി ഇടം നേടുകയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരി വാർഡ് മെമ്പർ ജോസ് എവൺ. ഉരുപ്പുംകുറ്റി പട്ടിക വർഗ്ഗ കോളനിയിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് പുതിയ തൊഴിൽ മേഘലകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യതോടെ പുതിയ ഉപകരണമായ എർത്ത് ഓഗർ വാങ്ങി നൽകിയാണ് ജോസ് തന്റെ സേവനവഴിയിൽ ഒരു ചുവടുകൂടി മുന്നോട്ട് വെച്ചത്. രണ്ടാഴ്ച മുൻപ് തന്റെ വാർഡിലെ അപകടത്തിൽ പെടുന്നവർക്കായി ഉപയോഗിക്കുന്നതിനായി മുപ്പതിനായിരത്തോളം രൂപ വിലവരുന്ന ആശുപതി കിടക്കയും കട്ടിലുമാണ് അദ്ദേഹം സംഭാവന നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് റബർ, വാഴ, കമുക് തുടങ്ങിയ കാർഷിക വിളകൾക്ക് കുഴിയെടുക്കുന്നത് എളുപ്പമാക്കുന്ന എർത്ത് ഓഗർ എന്ന ഉപകരണം വാങ്ങി പട്ടികവർഗ്ഗ കോളനിക്ക് നൽകിയത്. 32000 രൂപ വിലവരുന്ന ഉപകരണത്തിന് ആവശ്യമായ തുക സ്പോൺസർമാരിലൂടെ ജോസ് കണ്ടെത്തുകയായിരുന്നു. ഉരുപ്പുംകുറ്റി പട്ടിക വർഗ്ഗ കോളനിയിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് പുതിയ തൊഴിൽ മേഘലകൾ സൃഷ്ട്ടിക്കുക എന്നതാണ് ഇതിലൂടെ മെമ്പർ ലക്ഷ്യമിടുന്നത്.

ഉരുപ്പുംകുറ്റി കോളനിയിൽ നടന്ന ചടങ്ങിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ് കോളനിയിലെ ഉണ്ണി, രാജു എന്നീ യുവാക്കൾക്ക് എർത്ത് ഓഗർ കൈമാറി ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. അയ്യൻകുന്ന് പഞ്ചായത്തിലെ ഏക ബി ജെ പി മെമ്പറാണ് ജോസ് വൺ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha