കുറുമാത്തൂർ സ്വദേശിനി ഉൾപ്പെടെ നാലംഗ കുടുംബം മലപ്പുറത്ത് മരിച്ചനിലയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മലപ്പുറം :  മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടക വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം സുന്ദരം ഫിനാൻസ്‌ മാനേജർ കോഴിക്കോട്‌ കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ വീട്ടിൽ സബീഷ് (37), ഭാര്യ എസ്‌.ബി.ഐ ജീവനക്കാരിയായ കണ്ണൂർ കുറുമാത്തൂർ വരഡൂർ ചെക്കിയിൽ വീട്ടിൽ ഷീന (38), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവർധൻ (രണ്ടര) എന്നിവരാണ്‌ മരിച്ചത്‌. സബീഷും ഷീനയും രണ്ട്‌ മുറികളിലായി തൂങ്ങിമരിച്ച നിലയിലായിരുന്നു. സബീഷ് മരിച്ച മുറിയിലെ കട്ടിലിലായിരുന്നു ശ്രീവർധനെ കണ്ടെത്തിയത്. ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്ത് ബെഡ്ഡിലായിരുന്നു. 
 
സഹോദരൻ ഷീനയെ വിളിച്ച്‌ കിട്ടാതായപ്പോൾ സംശയംതോന്നി രാത്രി 11ന്‌ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ്‌ എത്തിയപ്പോൾ വീട്‌ അകത്തുനിന്ന്‌ പൂട്ടിയനിലയിലായിരുന്നു. അടുക്കളവശത്തെ ഗ്രിൽ വഴി അകത്തുകടന്ന പൊലീസാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌.  
 
കാസർകോട്‌ എസ്‌.ബി.ഐ.യിൽ അടുത്തദിവസം ചുമതലയേൽക്കാനിരിക്കുകയായിരുന്നു ഷീന. നാരായണനാണ്‌ അച്ഛൻ. ബാബുവിന്റെ മകനാണ്‌ സബീഷ്‌. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയാണ്. രണ്ടുവർഷമായി ഇവർ മലപ്പുറത്ത്‌ താമസം തുടങ്ങിയിട്ട്‌. എസ്.ഐ വി. ജിഷിലിന്റെയും എ.എസ്‌.ഐ വേലായുധന്റെയും നേതൃത്വത്തിൽ പൊലീസ്‌ സംഘം സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. മരണകാരണം വ്യക്തമായിട്ടില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha