പവർ ലിഫ്റ്റിംഗ് മെഡൽ ജേതാക്കളെ അനുമോദിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഈ കഴിഞ്ഞ 2023 ജൂലായ് 12 മുതൽ 16 വരെ ആന്ധ്ര പ്രദേശിലുള്ള വിസിയാനഗരത്തിൽ വെച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് (മെൻ & വുമെൻ) എക്യൂപ്പ്ഡ് & ക്ലാസ്സിക് പവർ ലിഫ്റ്റിംഗ് ചാപ്യൻഷിപ്പിൽ 84 kg(Master 2) വിഭാഗത്തിൽ ഷീജ പനച്ചി, ജൂനിയർ സൂപ്രണ്ട്, കണ്ണൂർ സിറ്റി പോലീസ് ഓഫീസ്,
 ഗോൾഡ് മെഡലും.105 kg(Master 1) വിഭാഗത്തിൽ സുഗേഷ് കുമാർ എൻ സി, സീനിയർ സിവിൽ പൊലീസ് ഓഫിസർ, DHQ കണ്ണൂർ സിറ്റി ബ്രോൺസ് മെഡലും കരസ്ഥമാക്കി.

ഇവർ ഇതിന് മുൻപും മഹാരാഷ്ട്രയിലെ ഔറംഗബാദിൽ വെച്ച് 2023 ജനുവരി 15 മുതൽ 20 വരെ നടന്ന നാഷണൽ മെൻ ആൻഡ് വിമൻസ് സബ് ജൂനിയർ, ജൂനിയർ, സീനിയർ & മാസ്റ്റേഴ്സ് ബെഞ്ച് പ്രെസ്സ് ചാമ്പ്യൻഷിപ്പിലും മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ IPS മെഡൽ ജേതാക്കളെ കമ്മീഷണർ ഓഫീസിൽ വെച്ച് അനുമോദിച്ചു.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha