കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ജില്ലയിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസ്. ദിനംപ്രതി അഞ്ചിലധികം പരാതികളാണ് സൈബർ പോലീസിൽ എത്തുന്നത്. ഇതിനാൽ, പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാർ, സൈബർസെൽ ഇൻസ്പെക്ടർ കെ. സനൽകുമാർ എന്നിവർ പറഞ്ഞു.

പ്ലസ് ചിഹ്നത്തിനുശേഷം തുടങ്ങുന്ന ഫോൺനമ്പറുകൾ പലതും വ്യാജമാണെന്നും 99 ശതമാനം ഓൺലൈൻ ഓഫറുകളും തട്ടിപ്പാണെന്നും വിദ്യാഭ്യാസമുള്ളരാണ് കൂടുതലായും ഇത്തരം തട്ടിപ്പിന് ഇരയാകുന്നതെന്നും അവർ പറഞ്ഞു. പാർട്ട് ടൈം ജോലിയുടെയും ലോൺ ആപ്പിന്റെയും പേരിലും തട്ടിപ്പ് വ്യാപകമാണ്.

വീട്ടിലിരുന്ന് സമ്പാദിക്കാമെന്ന വാഗ്ദാനവുമായി പലരും തട്ടിപ്പ് നടത്തുന്നുണ്ട്. മൊബൈലിൽ യുട്യൂബ് ചാനലുകളുടെ ലിങ്ക് അയച്ചുതരികയും ഇതിൽ ലൈക്ക് ചെയ്താൽ ഓരോ ലൈക്കിനും 50 രൂപ വെച്ച് നൽകുകയും ചെയ്യും. പിന്നെ അവ പ്രീമിയം കാറ്റഗറിയിലെത്തിച്ച് തുക കൂട്ടിക്കൊണ്ടിരിക്കും. തുടർന്ന് വിശ്വാസം മുതലെടുത്ത് അക്കൗണ്ടിൽ ടാസ്ക് നിശ്ചയിച്ച് കൂടുതൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടും. ആദ്യമൊക്കെ പണം പലിശ സഹിതം തിരിച്ച് നൽകുമെങ്കിലും പതിയെ പണം പൂർണമായും നഷ്ടപ്പെടും. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്തരത്തിൽ 20 ലക്ഷം രുപവരെ നഷ്ടമായവരുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha