ഡി.ടി.പി.സി നേരിട്ട് വിനോദനികുതി പിരിച്ചെടുക്കുകയാണ്. എന്നാൽ, പഞ്ചായത്ത് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ട്. മാലിന്യ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ ഹരിതകർമ സേനയുണ്ട്. ബോട്ടിൽ ബൂത്ത് ഉൾപ്പെടെ എല്ലാം ഒരുക്കിയിട്ടുണ്ട്.
സഞ്ചാരികൾക്ക് സുരക്ഷിത ബോധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്നതു പോലെ സഞ്ചാരികളെ തടഞ്ഞിട്ട് ജീപ്പിൽ കയറ്റിക്കൊണ്ടു പോകുന്ന അവസ്ഥയൊന്നും ഇവിടെ ഇപ്പോൾ ഇല്ല. 35 ശതമാനം വിനോദ നികുതി പഞ്ചായത്തിന് ലഭിക്കുന്ന അവസ്ഥ ഉണ്ടായാൽ ഇവിടെ കൂടുതൽ കാര്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെയ്യാൻ കഴിയുമെന്ന് ബേബി ഓടംപള്ളിൽ നടുവിൽ പഞ്ചായത്ത് പ്രസിഡന്റ്അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു