മയ്യിൽ | മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഫാർമസി സേവനം തുടങ്ങി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ രേഷ്മ അധ്യക്ഷത വഹിച്ചു.
സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. കാർത്ത്യായനി വിശദീകരണം നടത്തി. കെ ഓമന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അബു, പിആർഒ ആർ ഇ ശ്രീവിദ്യ, കെ സൗദാമിനി, പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു