കണ്ണൂർ: മഴ കനത്ത സാഹചര്യത്തിൽ അപകടകരമായ മരം മുറിച്ചുമാറ്റാനുള്ള അധികാരം പഞ്ചായത്തുകൾ വിനിയോഗിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ചെയർമാനായ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർക്ക് നിർദേശം നൽകി. വിവിധ വകുപ്പുകളും അവയ്ക്ക് കീഴിലെ അപകടകരമായ മരം മുറിക്കാൻ നടപടി സ്വീകരിക്കണം.
മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകൾ വേഗത്തിൽ സമർപ്പിക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. ദേശീയപാതയിൽ സർവീസ് റോഡുകൾ തകർന്നിടത്ത് താൽക്കാലികമായ അറ്റകുറ്റപണി നടന്നുവരുന്നതായി നിർമ്മാണ കമ്പനികൾ അറിയിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ട് ഇല്ലാതാക്കാനുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലെ കുടിവെള്ളം പരിശോധിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. ഓവുചാലുകൾ വൃത്തിയാക്കി എന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ പറഞ്ഞു. എ.ഡി.എം കെ.കെ. ദിവാകരൻ, വിവിധ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു