പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാലരുവി തിങ്കളാഴ്ച എട്ടിന് തുറക്കും. എന്നാൽ അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രധാന അരുവിയിൽ വെള്ളം പതിക്കുന്ന ഭാഗത്ത് കുളിക്കാൻ അനുവദിക്കില്ല. പ്രധാന അരുവിയിൽനിന്ന് വെള്ളം ഒഴികിപ്പോകുന്ന തോട്ടിലേ കുളിക്കാൻ അനുവാദമുള്ളൂ. വെള്ളച്ചാട്ടം ഭാഗത്ത് കുഴി നികത്തി അപകടാവസ്ഥ ഇല്ലാതാക്കാൻ അടുത്തിടെ നിർമിച്ച സംരക്ഷണ ഭിത്തി തകർന്ന നിലയിലാണ്.
ഏഴ് ലക്ഷം രൂപ മുടക്കിയാണ് ജലസേചന വകുപ്പ് ഇവിടെ കുഴി നികത്തൽ ഉൾപ്പെടെ നവീകരണം നടത്തിയത്. എസ്റ്റിമേറ്റ് പ്രകാരം നിർമാണം നടത്താത്തതാണ് തകരാൻ ഇടയാക്കിയതെന്ന ആക്ഷേപം ഉണ്ടായിരുന്നു. വെള്ളം വീഴുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്തതിനുശേഷം മണൽ ചാക്ക് അടുക്കിയാണ് താഴ്ച കുറച്ചത്. ഇത് അശാസ്ത്രീയമായതിനാൽ ഇപ്പോൾ പൂർണമായി വെള്ളം വീഴുന്ന ഭാഗം തകർന്ന നിലയിലാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു