നാറാത്ത് എഫ്.എച്ച്.സിയിലെ സായാഹ്ന ഒ.പിയില്‍ ഡോക്ടര്‍മാരെ നിയമിക്കുക : എസ്.ഡി.പി.ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നാറാത്ത്: നാടാകെ പനി പടരുമ്പോള്‍ നാറാത്ത് ഫാമിലി ഹെല്‍ത്ത് സെന്ററിൽ ആവശ്യമായ ഡോക്ടറെ നിയമിക്കാത്തത് കാരണം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പി.എച്ച്.സിയില്‍ എഫ്.എച്ച്.സിയാക്കി ഉയര്‍ത്തുകയും വൈകുന്നേരം വരെ ഒ.പി. സേവനം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നെങ്കിലും സായാഹ്ന ഒ.പി. ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം ഡോക്ടര്‍ ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡ് ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നിരന്തരം പുറവെടുപ്പിക്കുമ്പോഴാണ് ഡോക്ടറില്ലാതെ രോഗികള്‍ വലയുന്നത്. നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞാണ് പഞ്ചായത്ത് അധികൃതര്‍ ഡോക്ടറില്ലാത്ത കാര്യത്തെ ന്യായീകരിക്കുന്നത്. മാത്രമല്ല, ആംബുലന്‍സ് കൈമാറി മാസങ്ങളായെങ്കിലും ഇപ്പോഴും സേവനം തുടങ്ങിയിട്ടില്ല. ഇത്രയും കാലമായിട്ടും ആംബുലന്‍സ് ഷെഡില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വിഷയങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടാന്‍ നാറാത്ത് പഞ്ചായത്ത് അധികൃതര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഭരണസമിതി അംഗങ്ങളെ തടയുന്നത് ഉള്‍പ്പെടെയുള്ള ജനകീയ പ്രക്ഷോഭത്തിന് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha