ഓണം - നവരാത്രി ആഘോഷവേളകളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണമെന്നും നിലവിലെ ട്രെയിനുകളില്‍ അധികകോച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തെഴുതി മന്ത്രി വി അബ്‌ദുറഹിമാൻ.
ഡല്‍ഹി, മുംബൈ, ഗോവ, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ വേണ്ടത്. നവരാത്രി കാലത്ത് കേരളത്തിനകത്ത് തിരക്ക് കുറയ്‌ക്കാൻ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും വി അബ്‌ദുറഹിമാൻ കത്തില്‍ ആവശ്യപ്പെട്ടു.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു