പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു .ഒരു വിദ്യാർത്ഥിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലി ക്കണ്ടി എൻ.എ.എം. കോളേജ് കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷഫാദാണ് മരണപെട്ടത്. ജാതിക്കൂട്ടത്തെ തട്ടാൻ്റവിട മൂസ - സ മീറദമ്പതികളുടെ മകനാണ്.
കക്കോട്ട് വയലിലെ രയരോത്ത് മുസ്തഫയുടെ മകൻ സിനാ നെയാണ് കാണാതായത്. സിനാനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസമാവുകയാണ്.
വ്യാഴാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ അപകടം അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്.ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ടത്.സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും കൊളവല്ലൂർ പൊലീസും പാനൂർ ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഷഫാ ദിനെ കണ്ടെത്തിയത്. ഉടൻ പാനൂർ ഗവ.ആ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷഫാദിന്റെ മൃതദേഹം തലശ്ശേരി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി
സിനാനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു