പരിയാരം: പരിയാരം കണ്ണൂർ ഗവ :മെഡിക്കൽ കോളേജ് സെക്യുരിറ്റി ജീവനക്കാരൻ പി.പി സന്തോഷിന് മർദ്ദനമേറ്റു. ഹൃദയാലയ സി.സി.യു.വിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധു സി.സി.യു.വിന്റെ അകത്ത് കടക്കാൻ ശ്രമിച്ചത് തടഞ്ഞതിനാണ് മർദ്ദിച്ചത്. സംഭവത്തിൽ വാരം സ്വദേശി മുസമ്മലിനെ പരിയാരം എസ്.ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു