തലശേരി : മണിപ്പുരിൽ സ്‌ത്രീകളെ കൂട്ടബലാത്സംഗംചെയ്‌ത് കൊല്ലുന്ന ഭീകരതക്കെതിരെ രോഷാഗ്നിയായി പ്രതിഷേധ കൂട്ടായ്‌മ. മണിപ്പുരിൽ വസ്‌ത്രാക്ഷേപം ചെയ്യപ്പെട്ട സ്ത്രീകൾക്ക് നീതി ആവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച കൂട്ടായ്‌മയിലും തലശേരി ടൗണിൽ നടത്തിയ പ്രകടനത്തിലും നൂറുക്കണക്കിന് വനിതകൾ അണിനിരന്നു. അസോസിയേഷൻ ജില്ലാ കമ്മിറ്റി പുതിയ ബസ്‌സ്‌റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ. ശൈലജ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ.പി.വി പ്രീത അധ്യക്ഷയായി. സെക്രട്ടറി പി.കെ. ശ്യാമള സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. സരള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
‘പ്രധാനമന്ത്രി നിങ്ങളെയോർത്ത് രാജ്യം ലജ്ജിക്കുന്നു’ എന്ന ബാനറും മോദിയുടെ കോലവുമായി ബ്രണ്ണൻ സ്‌കൂൾ പരിസരത്തുനിന്ന് പ്രകടനം തുടങ്ങി. പുതിയ ബസ്‌സ്‌റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധ കൂട്ടായ്‌മക്ക് ശേഷം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു