പട്ടുവം: തൊഴിലുറപ്പ് തൊഴിലാളി വയോ ധിക പാലത്തിൽ നിന്നും തോട്ടിലേക്ക് വീണു മരിച്ചു. തളിപ്പറമ്പ് പട്ടുവം അരിയിലെ കള്ളുവളപ്പിൽ നാരായണി (78) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കൃഷിപ്പണിക്ക് പോകുമ്പോൾ വീടിന് സമീപത്തുള്ള തോടിൻ്റെ മരപ്പാലത്തിൽ നിന്നും വഴുതി തോട്ടിലേക്ക് വീഴുക ആയിരുന്നു.
കൂടെ പണിയെടുക്കുന്നവർ നാരായണിയെ കാണാത്തതിനെ തുടർന്ന് അന്വേക്ഷിച്ചപ്പോഴാണ് പാലത്തിന് സമീപം കുടയും ചെരിപ്പും കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവ് പരേതനായ ഒതേനൻ.
മക്കൾ: രമ, ബാബു, രാജീവൻ.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു