കൂത്തുപറമ്പ് :കനത്ത മഴയിൽ കൂത്തുപറമ്പ് മെരുവമ്പായിക്കടുത്ത നീർവേലിയിൽ വീടുകളിൽ വെള്ളം കയറി. അളകാപുരിയിലെ പട്ടർകണ്ടി മുഹമ്മദലി, പട്ടർകണ്ടി സാദ്ധിഖ്, പട്ടർകണ്ടി ഷമീർ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മട്ടന്നൂർ – കൂത്തുപറമ്പ് കെ.എസ്.ടി.പി റോഡരുകിലെ വീടുകളിലാണ് വെളളം കയറിയത്. മഴ വെള്ളം ഒഴുകിപ്പോകാൻ സംവിധാനങ്ങളില്ലാത്തതാണ് വെള്ളക്കെട്ടിനിടയാക്കിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു