ഇന്നലെ വൈകുന്നേരം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ ആമ്പിലാടാണ് സംഭവം. ഒരാഴ്ച മുമ്പാണ് ആമ്പിലാട് സ്വദേശി പ്രജിത്ത് കുമാറിന്റെ ഭാര്യ ബിന്ദു കാമുകനായ ആമ്പിലാട് വെച്ചിയോട്ടെ ഷിനുവിനൊപ്പം നാടുവിട്ടത്.
ഇരുവരും കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തി ഒരുമിച്ച് താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് പ്രജിത്ത് കുമാറി ന്റെ നേതൃത്വത്തിൽ ഒരു സംഘം ഷിനുവിന്റെ വീട്ടിലെത്തുകയും വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും വീട്ടു മുറ്റത്ത് നിർത്തിയിട്ട് ബൈക്കും സ്കൂട്ടിയും തല്ലിപൊളിക്കുകയും
ചെയ്യുകയായിരുന്നു. ഇരുവരും ആദ്യ തവണ ഒളിച്ചോടിയതിന് പോലീസ് കേസെടുത്തിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് ഇവർക്കെതിരെ കേസെടുത്ത്, റിമാൻഡും ചെയ്തിരുന്നു. വീട് തല്ലിതകർത്ത സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തിടുമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു