കണ്ണൂര്‍ പിണറായിയിലാണ് സംഭവം. വാളാങ്കിച്ചാലിലെ പലചരക്ക് വ്യാപാരി ഉമ്ബായിയെ ആണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കടയില്‍ ഐസ് വാങ്ങാൻ എത്തിയ പെണ്‍കുട്ടിയെ ആണ് ഉമ്ബായി പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി ഐസ് ചോദിച്ച് എത്തിയപ്പോള്‍ കടയില്‍ ഐസ് ഇരിപ്പില്ലെന്നും വീട്ടിലുണ്ട് എടുത്തു തരാം എന്നും പറഞ്ഞ് ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ വച്ചാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്.
പീഡനത്തിനിരയായ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെ പത്തുമണിയോടെ
എസ്‌ഐ ബാവിഷന്റെ നേതൃത്വത്തില്‍
പ്രതിയായ ഉമ്ബായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തലശേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഉമ്ബായിയെ റിമാന്‍ഡ് ചെയ്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു