ചൊക്ലിയിൽ പട്ടാപ്പകൽ കടയിൽ കയറി കവർച്ച; നിരവധി മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചൊ​ക്ലി: പട്ടാപകൽ കടയിൽ കയറി മേശയിൽ നിന്നും പണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതികളായ ത​ല​ശേ​രി സൈ​ദാ​ർ പ​ള്ളി സ്വ​ദേ​ശി വി.​എം. റി​യാ​സ് (41) ക​ണ്ണൂ​ർ തോ​ട്ട​ട സ്വ​ദേ​ശി പി.​എം. മു​ഹ​മ്മ​ദ് സാ​ജി​ദ് (41) എന്നിവരെയാണ് ചൊ​ക്ലി പോലീസ് അറസ്റ്റ് ചെയ്തത്. ​ക​ഴി​ഞ്ഞ ജൂ​ൺ 17 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ പൂക്കോം മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് എ​തി​ർ വ​ശ​ത്തെ അ​ച്ചു​ത​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ർ​ച്ച​ന എ​ന്റ​ർ​പ്രൈ​സ​സി​ൽ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40000 രൂ​പ ഇരുവരും ചേ​ർ​ന്ന് മോഷ്ടിക്കുകയായിരുന്നു.

വ​യ​നാ​ട് വെ​ള്ള​മു​ണ്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പി​ച്ച​ങ്കോ​ട് ഒ​രു ക​ട​യി​ൽ നി​ന്നും 99000 രൂ​പ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി മാ​ന​ന്ത​വാ​ടി ജി​ല്ല ജ​യി​ലി​ൽ റി​മാ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ജ​യി​ലി​ലെ​ത്തി​യാ​ണ് ചൊ​ക്ലി എ​സ്.​ഐ നൗ​ഷാ​ദ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​നാ​ട് വെ​ള്ള​മു​ണ്ട പൊ​ലീ​സ് സ​മാ​ന​മാ​യ മ​റ്റൊ​രു മോ​ഷ​ണ കേ​സി​ൽ പിടികൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പൂ​ക്കോ​മി​ൽ മോ​ഷ​ണം ന​ട​ത്തി​യ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി മോ​ഷ​ണ കേ​സി​ൽ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രെ​ന്ന് ചൊ​ക്ലി പോ​ലീ​സ് പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha