വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നു; പറശ്ശിനിക്കടവിൽ ബോട്ടുകൾ സർവീസ് നിർത്തിവെച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പറശ്ശിനിക്കടവ് | മലയോര മേഖലകളിലും കർണാടക വന മേഖലയിലും ശക്തമായ മഴയും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. ഇതിൻ്റെ ഭാഗമായി പുഴയോരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

വളപട്ടണം പുഴയുടെ ഭാഗമായ പറശ്ശിനി പുഴയിലും ജലനിരപ്പ് ഉയർന്നു. ബോട്ട് ജെട്ടിയിലും വെള്ളം കയറി ഒഴുക്ക് ശക്തമായതിനെ തുടർന്ന് പറശ്ശിനിക്കടവിലെ സർക്കാർ/ സ്വകാര്യ ബോട്ടുകൾ താത്കാലികമായി സർവ്വീസ് നിർത്തി വെച്ചു.

പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് അപകടത്തിൽ പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബോട്ടുകൾ സർവീസ് നിർത്തിയതെന്ന് ഉടമകൾ പറഞ്ഞു.

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha