നാളെ വൈദ്യുതി മുടങ്ങുന്ന വിവിധ സ്ഥലങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


എൽ.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലിയും, സ്പേസർ ഇടുന്ന ജോലിയും നടക്കുന്നതിനാൽ നാളെ വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ വേളം വായനശാല, പാറത്തോട്, പെരുവങ്ങൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

🔔എൽ.ടി ടച്ചിങ് ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 11 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ കെ എസ് ഇ ബി ഓഫീസ്, തുബോൽ ട്രാൻസ്ഫോർമർ പരിധിയിലും, 9.30 മുതൽ 2.30 വരെ ശിവ വുഡ്, റ്റാറ്റ ടവർ, ആയിപ്പുഴ മരമില്ല് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

🔔ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പന്നിയാൽ, കാനപ്രം, ചോലക്കുണ്ടം, പെരുമ്പാറക്കടവ്, പെരുന്തലേരി, കീയച്ചാൽ, മണക്കാട്, വളക്കൈ ടൗൺ, കൈതക്കടവ്, ഹണി, ചാല് വയൽ, തോളൂർ എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

🔔ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ നാറാണത്തു പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയും കിഴുത്തള്ളി, ഓവുപാലം, സെൻ്റ് ഫ്രാൻസിസ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

🔔എച്ച്.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകളും തെങ്ങോലകളും മുറിച്ച് നീക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ
രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ പുതുക്കുടിച്ചാൽ, കുഴിമ്പാലോട് കനാൽ, മല്ലിക്കണ്ടിച്ചിറ, കാവിന്മൂല സ്കൂൾ, താഴെ കാവിന്മൂല, ഓടത്തിൽ പീടിക, പുറത്തേക്കാട്, കക്കോത്ത് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha