സർക്കാർ കമ്പ്യൂട്ടർ കോഴ്സുകളിൽ ജൂലായ് ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേരള സർക്കാർ സ്ഥാപനമായ സി.ഡിറ്റിൻ്റെ ഇരിട്ടി സി ഇ പി കേന്ദ്രത്തിൽ കമ്പ്യൂട്ടർ കോഴ്സുകളിൽ 2023 ജൂലായ് ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ കോഴ്സുകൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആപ്പിക്കേഷനുകളിൽ കൂടി പരിശീലനത്തിന് കേരളത്തിൽ ആദ്യമായി ഈ കേന്ദ്രത്തിൽ അവസരമൊരുക്കിയിട്ടുണ്ട്. ST, SC, BPL വിഭാഗങ്ങൾക്ക് പഠനത്തിന് ഫീസും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്

കോഴ്സുകൾ

1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( PGDCA )
1 വർഷം ,യോഗ്യത :
ഡിഗ്രി ( അവസാന വർഷ വിദ്യാർത്ഥികൾക്കും പ്രവേശനം നൽകും
2.. DCA യോഗ്യത: SSLC ( PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതൽ ഗുണകരം)
3. കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ് ( Tally, S 4 Hana , SAP )     
6 മാസം / 1 വർഷം ( യോഗ്യത :SSLC/ +2 )
4. കമ്പ്യൂട്ടർ ടീച്ചേർസ് ട്രെയിനിങ്ങ്
യോഗ്യത :SSLC
 ദൈർഘ്യം : ഒരു വർഷം
5. ഡിജിറ്റൽ മാർക്കറ്റിങ്ങ് ( SSLC - 6 മാസം )
6. ഡിപ്ലോമ ഇൻ ഇ.ഗവർണൻസ് ആപ്ലിക്കേഷൻസ് 
6 മാസം - SSLC

എസ് സി / എസ് ടി / ബി പി എൽ വിഭാഗങ്ങൾക്ക് അർഹമായ ഫീസ് ഇളവുകൾ ലഭിക്കും .കോളേജ് , പ്ലസ് ടു വിദ്യാർത്ഥികൾക്കും തൊഴിലെടുക്കുന്നവർക്കും സ്ക്കൂൾ - കോളേജ് അദ്ധ്യാപകർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പാർട്ട് ടൈം ബാച്ചിലും മറ്റുള്ളവർക്ക് റഗുലർ ബാച്ചിലും പ്രവേശനം ലഭിക്കും. PSC - ബാങ്ക് കോച്ചിങ്ങിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ ബാച്ചിൽ പാർട്ട് ടൈം പഠന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷകർ ഇരിട്ടി മെയിൻ റോഡിൽ മുത്തൂറ്റിനു സമീപമുള്ള സി ഡിറ്റ് കേന്ദ്രത്തിൽ നേരിട്ടോ വാട്ട്സ്ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യാം

 ഫോൺ : 9447519742, 8289831803

അടുത്ത, വെള്ളി ,ശനി ദിവസങ്ങളിൽ കോഴ്സ് ബാച്ചുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha