കെ എസ് ആര്‍ ടി സിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊറിയര്‍ സര്‍വ്വീസ് ആരംഭിച്ചു. ജില്ലയില്‍ കണ്ണൂര്‍ ഡിപ്പോയിലും പയ്യന്നൂര്‍ ഡിപ്പോയിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി.
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ കൊറിയര്‍ എത്തും. പാഴ്‌സലുകള്‍ കൃത്യമായി കവര്‍ ചെയ്ത് തിരിച്ചറിയല്‍ രേഖ സഹിതം എത്തി കൊറിയര്‍ അയക്കാം. കേരളത്തിലെ പ്രധാന ഡിപ്പോകളില്‍ 24 മണിക്കൂറും കൊറിയര്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും.
ആഴ്ചയില്‍ ഏഴ് ദിവസവും ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി. കുറഞ്ഞ ചെലവില്‍ ഏറ്റവും വേഗത്തില്‍ കൊറിയറും പാഴ്‌സലും അയക്കാം.
ഫോണ്‍: 0497 2707777.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു