കൂത്തുപറമ്പ്: നിർമലഗിരി കോളജ് നാക് അക്രഡിറ്റേഷനിൽ 3.57 ഗ്രേഡ് പോയിന്റോടു കൂടി എ പ്ലസ് പ്ലസ് നേടി. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ ആദ്യമായാണ് ഒരു കോളജ് എ പ്ലസ് പ്ലസ് നേടുന്നത്.
എസ്ആർഎം യൂണിവേഴ്സിറ്റി ഫോർമർ വൈസ് ചാൻസിലർ പ്രഫ. പി. പ്രകാശ് ചെയർമാനും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രഫ. പ്രശാന്ത് കുമാർ മെംബർ കോ- ഓർഡിനേറ്ററും മൗലിവിദ്യാപീഠ് മഹിളാ കലാ മഹാവിദ്യാലയ പ്രിൻസിപ്പൽ ഡോ. സവിതാ ഷെട്ടേ മെംബറുമായ ടീമാണ് രണ്ടു ദിവസത്തെ വിലയിരുത്തൽ നടത്തിയത്. അഞ്ച് വർഷത്തെ കോളജിന്റെ പ്രവർത്തനങ്ങളാണ് സംഘം വിലയിരുത്തിയത്.
കോളജിലെ അക്കാദമിക പ്രവർത്തനങ്ങൾ, ഭൗതിക സൗകര്യങ്ങൾ തുടങ്ങിയവ സംഘം നേരിട്ട് പരിശോധിച്ചു. അധ്യാപക അനധ്യാപകരോടും പൂർവ വിദ്യാർഥികളോടും രക്ഷാകർത്താക്കളോടും നാക് സംഘം ആശയവിനിമയം നടത്തി.നിലവിൽ പഠിക്കുന്ന വിദ്യാർഥികളുമായി പാഠ്യ പാഠ്യേതര വിഷയങ്ങളെക്കുറിച്ചും ഭൗതിക സൗകര്യങ്ങളെക്കുറിച്ചും നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു.
കോളജ് രക്ഷാധികാരി മാർ. ജോസഫ് പാംപ്ലാനി, മാനേജർ മോൺ. ആന്റണി മുതുകുന്നേൽ, ബർസാർ ഫാ. മാത്യു തെക്കേമുറിയിൽ, മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. ഔസേപ്പച്ചൻ, പ്രിൻസിപ്പൽ ഡോ. ടി.കെ. സെബാസ്റ്റ്യൻ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സാബു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നാക് അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
അധ്യാപക അനധ്യാപക ജീവനക്കാരേയും വിദ്യാർഥികളെയും കോളജ് രക്ഷാധികാരി മാർ ജോസഫ് പാംപ്ലാനി അനുമോദിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നിർലോഭമായ സഹകരണത്തെ മാർ ജോസഫ് പാംപ്ലാനി പ്രത്യേകം അനുസ്മരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു