സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്കുള്ള തുക കൂട്ടാനൊരുങ്ങി സർക്കാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: പ്രധാനാധ്യാപകർ ഏറെക്കാലമായി ഉന്നയിക്കുന്ന പരാതികൾ പരിഗണിച്ച് സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്കുള്ള തുക കൂട്ടാനൊരുങ്ങി സർക്കാർ. ഒരു വിദ്യാർഥിക്ക് എട്ടു രൂപവരെയാണ് ഇപ്പോഴുള്ള വിഹിതം. ഈ തുക 10 മുതൽ 12 രൂപ വരെയാക്കി കൂട്ടണമെന്ന് വിദ്യാഭ്യാസ വകുപ്പ് ധനകാര്യവകുപ്പിനു ശുപാർശനൽകി.

പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെയായി തിരിച്ച് ചെലവുകണക്കാക്കി തുക അനുവദിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു. കുട്ടികളുടെ എണ്ണമനുസരിച്ച് തുക നൽകുന്നതാണ് നിലവിലെ രീതി.

ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിന്റെ ചുമതല പ്രധാനാധ്യാപകരിൽനിന്നു മാറ്റി കുടുംബശ്രീപോലുള്ള സർക്കാർ ഏജൻസികളെ ഏൽപിക്കണമെന്ന ആവശ്യത്തോട് അനുകൂല നിലപാടെടുത്തിട്ടില്ല. കേന്ദ്രസഹായത്തോടെ നടപ്പാക്കുന്നതാണ് ഉച്ചഭക്ഷണപദ്ധതി. ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും.

സംസ്ഥാനത്തിന്റെ 40 ശതമാനം ചെലവിൽ ഉൾപ്പെടുത്തിയാണ് ഒരു കുട്ടിക്ക് ആഴ്ചയിൽ 30 മില്ലി ലിറ്റർ പാലും ഒരു കോഴിമുട്ടയും നൽകാനുള്ള നിർദേശം. എന്നാൽ, ഇതു വലിയ ചെലവുണ്ടാക്കുന്നുവെന്നും പലപ്പോഴും പ്രധാനാധ്യാപകർ സ്വന്തം പോക്കറ്റിൽനിന്ന്‌ ചെലവഴിക്കേണ്ടിവരുന്നുവെന്നുമാണ് പരാതി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha