കോടോപ്പള്ളിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി അജ്ഞാതൻ - ഉ​ണ​ങ്ങാ​ൻ ഇ​ട്ടി​രി​ക്കു​ന്ന തു​ണി​ക​ൾ മ​ട​ക്കി വ​യ്ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ പ്ര​ധാ​ന ഹോ​ബി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തേ​ർ​ത്ത​ല്ലി: കോ​ടോ​പ്പ​ള്ളി​യി​ൽ ഒ​രു​മാ​സ​ത്തോ​ള​മാ​യി അ​ജ്ഞാ​ത​ൻ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. അ​ടി​വ​സ്ത്രം മാ​ത്ര​മി​ട്ട് മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തു​ന്നയാ​ൾ വീ​ടു​ക​ളു​ടെ സ​മീ​പ​മെ​ത്തി ഒ​ളി​ഞ്ഞി​രി​ക്കു​ക​യും ക​ത​കി​ലും ജ​നാ​ല​ക​ളി​ലും മു​ട്ടു​ക​യും മു​റ്റ​ത്തെ ടാ​പ്പു​ക​ൾ തു​റ​ന്നി​ടു​ക​യും ചെ​യ്യു​ന്നു. ഉ​ണ​ങ്ങാ​ൻ ഇ​ട്ടി​രി​ക്കു​ന്ന തു​ണി​ക​ൾ മ​ട​ക്കി വ​യ്ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ പ്ര​ധാ​ന ഹോ​ബി. എ​ന്തെ​ങ്കി​ലും മോ​ഷ്ടി​ക്കു​ക​യോ ആ​ളു​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

മു​ന്പ് അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷ​മാ​ണ് ന​ട​പ്പെ​ങ്കി​ൽ ഇ​പ്പോ​ൾ സ​ന്ധ്യ മ​യ​ങ്ങു​മ്പോ​ൾ ത​ന്നെ വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ എ​ത്താ​ൻ തു​ട​ങ്ങി. പ്ര​ദേ​ശ​ത്തെ ചെ​റു​പ്പ​ക്കാ​ർ ദി​വ​സ​ങ്ങ​ളാ​യി ഉ​റ​ക്ക​മി​ള​ച്ചു കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​യാ​ളെ പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി അ​റി​വു​ള്ള ആ​ളാ​ണ് മു​ഖം​മൂ​ടി​ക്കാ​ര​നെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മു​ഖം​മൂ​ടി​ക്കാ​ര​നെ കു​റി​ച്ച് കോ​ടോ​പ്പ​ള്ളി​യി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​യ​പ്പോ​ൾ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​ക്കി​ച്ചേ​രി, പ​നം​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മു​ഖം​മൂ​ടി​ക്കാ​ര​ൻ നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം രാ​ത്രി​യി​ൽ ചെ​റു​പ്പ​ക്കാ​ർ ഉ​റ​ക്ക​മി​ള​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ പു​റ​ത്തു​നി​ന്നു​ള്ള അ​പ​രി​ചി​ത​ർ​ക്ക് ഈ ​സ്ഥ​ല​ങ്ങ​ളി​ൽ വ​രാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്

മെ​യി​ൻ റോ​ഡി​ൽ നി​ന്നു​മാ​റി​യു​ള്ള വീ​ടു​ക​ളി​ലാ​ണു കൂ​ടു​ത​ലും ഇ​യാ​ളു​ടെ ശ​ല്യം.
ചി​ല വീ​ടു​ക​ളി​ൽ കാ​മ​റ ഉ​ണ്ടെ​ങ്കി​ലും അ​തി​ലൊ​ന്നും ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടി​ല്ല. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ്. പോ​ലീ​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം ഒ​ന്നും ഉ​ണ്ടാ​യി​ല്ല. എ​ത്ര​യും വേ​ഗം ഈ ​അ​ജ്ഞാ​ത​നെ പി​ടി​ച്ച് നാ​ട്ടു​കാ​രു​ടെ പേ​ടി മാ​റ്റ​ണ​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Advertisement


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha