കിണറിടിഞ്ഞ് താഴ്ന്നു : പിതാവ് നോക്കി നിൽക്കെ കുഴിയിൽവീണ മകൾക്ക് രക്ഷകനായി അയൽവാസി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകൽപ്പറ്റ: വയനാട്ടിൽ കിണറിടിഞ്ഞുണ്ടായ കുഴിയിൽ വീണ വിദ്യാർത്ഥിനിക്ക് തുണയായി അയൽവാസി. കമ്പളക്കാട് അരിവാരം പതിനൊന്നാം വാർഡിലെ പഞ്ചായത്ത് കിണറിന്റെ പ്ലാറ്റ് ഫോം ഇടിഞ്ഞുതാഴ്ന്നുണ്ടായ കുഴിയിലേക്കാണ് വിദ്യാർത്ഥി വീണത്. പഞ്ചായത്ത് കിണറിന് അടുത്ത് താമസിക്കുന്ന സജീവനും കുടുംബവും മോട്ടോർ നന്നാക്കുകയായിരുന്നു. മകൾ അനന്യയും ഈ സമയം അടുത്തുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ഇവർ നിന്നിരുന്ന പ്ലാറ്റ് ഫോം ഇടിഞ്ഞ് താണത്. ഇതോടെ അനന്യ ആ കുഴിയിലേക്ക് വീണു. പെട്ടന്നുണ്ടായ അപകടത്തിൽ എല്ലാവരും പരിഭ്രാന്തിയിലായപ്പോഴാണ് അയൽവാസിയായ ബഷീർ രക്ഷകനായെത്തിയത്. പെട്ടെന്ന് തന്നെ ഒരു കോണി സംഘടിപ്പിച്ച് കുഴിയിലേക്ക് കോണി കെട്ടിയിറക്കിയ ശേഷം ബഷീർ ഇറങ്ങി അനന്യയെ പരിക്ക് കൂടാതെ രക്ഷിക്കുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha