നാദാപുരം : തൂണേരി കോടഞ്ചേരിയിൽ ഭർതൃമതിയായ യുവതിയെ അയൽവീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി പോസ്റ്റ് ഓഫീസിന് സമീപത്തെ വടക്കേയിൽ സുബിയുടെ ഭാര്യ അശ്വതി(25 )യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ അയൽവാസി കുഞ്ഞിപീടികയിൽ മോഹനൻ മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേർന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മോഹൻമാസ്റ്റർ രാവിലെ എഴുന്നേറ്റപ്പോൾ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അടുത്ത് ചെന്നപ്പോൾ കിണറ്റിലേക്കുള്ള കപ്പിയും കയറുംകെട്ടുന്ന ഭാഗത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. വളയം ഇരവുമ്മൽ സ്വദേശിയാണ് അശ്വതി. ഒരു മകനുണ്ട്.
നാദാപുരം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തുടങ്ങി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു