തോട്ടട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് ദ്വിവല്‍സര ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 31 നകം polyadmission.org/gifd ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
അപേക്ഷകര്‍ പ്രവേശന പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ. എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 50 രൂപ. അടിസ്ഥാന യോഗ്യത എസ് എസ് എല്‍ സി. ഉയര്‍ന്ന പ്രായ പരിധി ഇല്ല. സര്‍ക്കാര്‍ അംഗീകരിച്ച സംവരണ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവേശന നടപടികള്‍.
എസ് സി, എസ് ടി സംവരണത്തിനും മറ്റ് ആനുകൂല്യത്തിനും അര്‍ഹതയുളളവര്‍ അര്‍ഹത സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയ ശേഷം അപേക്ഷിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. ഒന്നില്‍ കൂടുതല്‍ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.
ഫോണ്‍: 04972835260, 9495787669
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു