അമ്മ പെയിൻ & പാലിയേറ്റീവിന് ബ്രൈഡ് സൊസൈറ്റിയുടെ കൈത്താങ്ങ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ: കേരള ബ്രൈഡ് സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആറാം വാർഷിക ദിനത്തിൽ മട്ടന്നൂർ അമ്മ പെയിൻ & പാലിയേറ്റീവ് കിടപ്പിലായ രോഗികൾക്ക് ആവശ്യമായ വാക്കറുകൾ നൽകി.

 അമ്മ പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ലളിതമായ ചടങ്ങിൽ വളണ്ടിയർമാരായ ശ്രീജ മരുതായി,  ഷമീറ നെല്ലുന്നി,പ്രജേഷ് കൊയിറ്റി,  റിബിൻ പൊറോറ, ആദിത്യൻ ഇല്ലം മൂല എന്നിവർ കെ ബി എസ് പ്രവർത്തകരിൽ നിന്നും വാക്കറുകൾ ഏറ്റുവാങ്ങി.

കെ ബി എസ് ജില്ലാ പ്രസിഡന്റ് ശരീഫ് പുളിക്കൽ, സെക്രട്ടറി സുഹൈൽ ആസാദി, സിജിൽ, ടിപി സായൂജ് എന്നിവർ ആശംസകൾ നേർന്നു. രാംദാസ് ഭാസ്കർ അധ്യക്ഷത വഹിച്ചു, മിർശദ് വി കെ നന്ദിയും പറഞ്ഞു.

Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha