മധ്യവയസ്കൻെറ മരണം, നഷ്ട പരിഹാരം നൽകണം; എസ്.ഡി.പി.ഐ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


  കണ്ണൂർ സിറ്റി ഞാലുവയലിലെ ബഷീർ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അങ്ങേയറ്റം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എസ് ഡി പി ഐ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് പി സി ഷഫീഖ് പറഞ്ഞു. അശാസ്ത്രീയമായ ഓവുചാൽ നിർമ്മാണം കാരണം വെള്ളം കൃത്യമായി ഒഴുകി പോകുന്നില്ലെന്ന് മാത്രമല്ല ആളുകൾ തിങ്ങി പാർക്കുന്നിടങ്ങളിൽ പോലും മഴക്കാലപൂർവ്വ ശുചീകരണം കാര്യക്ഷമമായി നടത്തിയിട്ടില്ല എന്ന് വേണം മനസ്സിലാക്കാൻ. പകരം ഭരണ പക്ഷത്തെ ലീഗും കോൺഗ്രസും കോർപറേഷൻ മേയർ സ്ഥാനം പങ്ക് വെക്കൽ ചർച്ചയിലാണ് മുഴുസമയവും. അധികാരക്കൊതി അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണം. മരണപ്പെട്ട ബഷീറിൻെറ ആശ്രിതർക്ക് കാലവർഷക്കെടുതി പ്രകാരമുള്ള നഷ്ട പരിഹാരം നൽകണമെന്നും മണ്ഡലം പ്രസിഡണ്ട് ആവശ്യപ്പെട്ടു. പരേതൻെറ വസതി എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, കണ്ണൂർ മണ്ഡലം പ്രസിഡണ്ട് പി സി ഷഫീക്ക്, സെക്രട്ടറി ഇക്ബാൽ പൂക്കുണ്ടിൽ, ആഷിക്ക് ടി, റിയാസ് എന്നിവർ സന്ദർശിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha