റാ​ഗിം​ഗ്: ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ര​ണ്ട് വ്യ​ത്യ​സ്ത റാ​ഗിം​ഗ് പ​രാ​തി​ക​ളി​ലാ​യി ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ മ​ർ​ദ്ദി​ച്ച മൂ​ന്ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ക​ക്കാ​ട് പാ​ല​ക്കാ​ട് സ്വാ​മി​മ​ഠം സ്വ​ദേ​ശി​യാ​യ 16 വ​യ​സു​കാ​ര​നാ​ണ് റാ​ഗിം​ഗി​ന് ഇ​ര​യാ​യ​ത്. ടി ​ഷ​ർ​ട്ട് ധ​രി​ച്ച് സ്കൂ​ളി​ൽ എ​ത്തി​യ​തി​ന്‍റെ പേ​രി​ൽ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേസ് ര​ജി​സ്റ്റ​ർ ചെ​യ്തു. 

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോളേജി​ൽ ഒ​ന്നാം വ​ർ​ഷ ബി​.ഡി​. എസ് വി​ദ്യാ​ർ​ഥി​നി​യെ റാ​ഗ് ചെ​യ്ത സം​ഭ​വ​ത്തി​ൽ ആ​റ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും റാ​ഗിം​ഗ് ത​ട​യാ​ൻ റാ​ഗിം​ഗ് വി​രു​ദ്ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ല​യി​ട​ത്തും ഇ​ത്ത​രം ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha