മൊയ്തു കാഞ്ഞിരോടിന് ബഹ്റൈൻ ഫ്രണ്ട്സ് യാത്രയപ്പ് നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മനാമ: ബഹ്റൈനിൽ 43 വർഷം പ്രവാസ ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന മൊയ്തു കാഞ്ഞിരോടിന് ബഹ്റൈൻ മീഡിയ സിറ്റിയിൽ ബഹ്റൈൻ ഫ്രണ്ട്സ് യാത്രയയപ്പ് നൽകി. യുപിപി ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാഗതം മഹാത്മാഗാന്ധി കൾച്ചർ ഫോറം പ്രസിഡൻറ് എബി തോമസും നന്ദി ഡബ്ല്യൂ എം സി അംഗം തോമസ് ഫിലിപ്പും പറഞ്ഞു. മുഖ്യ പ്രഭാഷകൻ സയ്യിദ് റമദാൻ നദ്വി, മൊയ്തു കാഞ്ഞിരോടിനെ പരിചയപ്പെടുത്തി സംസാരിച്ചു. മൊയ്തു കാഞ്ഞിരോട് നിശബ്ദ സേവനത്തിലൂടെ പതിനായിരങ്ങൾക്ക് താങ്ങും തണലും ആയിരുന്നു. ഏതൊരാളുടെയും ആവശ്യത്തിനു മുൻപിൽ മുഖം തിരിഞ്ഞു നിൽക്കാതെ ഏതറ്റം വരെ പോയി നിയമാനുസൃതമായി സഹായിക്കുവാൻ സന്മനസുണ്ടായിരുന്ന മൊയ്തു സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു.


സാമൂഹ്യ സാംസ്കാരിക രംഗത്തെ നേതാക്കന്മാരായ ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കാൻസർ കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ.പി വി ചെറിയാൻ, അഷറഫ് കാട്ടുപീടികയിൽ, അബ്ദുൽ മജീദ്, റാഷിദ് മാഹി, മൊയ്തീൻ ഇ കെ സലിം, ജമാൽ ഇരിങ്ങൽ നദുവി, നൗമൽ, മോനി ഒടിക്കണ്ടത്തിൽ, അൻവർ ശൂരനാട്, ജോർജ് മാത്യു എന്നിവർ അദ്ദേഹത്തിന് ആശംസകൾ നേർന്നു സംസാരിച്ചു. വോയിസ് ഓഫ് ആലപ്പി രക്ഷാധികാരി അനിൽ യു.കെ യോഗം നിയന്ത്രിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha