മാലൂർ ഇനി ക്യാമറക്കണ്ണുകളിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 
മാലൂർ: മാലൂർ പോലീസ്, മാലൂർ ഗ്രാമ പഞ്ചായത്ത്, വിവിധ സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയാണ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. മട്ടന്നൂർ മുൻസിപ്പാലിറ്റി, തില്ലങ്കേരി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട് പേരാവൂർ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും മാലൂരിലേക്ക് പ്രവേശിക്കുന്ന എല്ലാ റോഡുകളിലും ക്യാമറകൾ സ്ഥാപിക്കും. കൂടാതെ മാലൂർ ഗ്രാമ പഞ്ചായത്തിലെ തിരക്കേറിയ മുഴുവൻ പ്രദേശങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. മാലൂർ പോലീസ് വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾക്ക് പുറമേയാണ് പുതിയതായി അൻപതിലധികം ക്യാമറകൾ സ്ഥാപിക്കുന്നത്.

ഇത് സംബന്ധിച്ച് നടത്തിയ ആലോചന യോഗത്തിൽ മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചാടൻ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് വി. ഹൈമാവതി ഉദ്ഘാടനം ചെയ്തു. പോലീസ് സബ്ബ് ഇൻസ് പെക്ടർ സനൽ ഇ.കെ. പി ആർ ഒ വിനോദ് ആർ. രാഷ്ട്രീയ പാർ ട്ടി പ്രതിനിധികളായ കോട്ടായി ജനാർദ്ദനൻ, അസ്കർ ശാപപുരം, അജയകുമാർ പാറാലി, മെഹറൂഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് തോലം പത്മനാഭൻ, വ്യാപാരി വ്യവസായി പ്രതിനിധി കെ.കെ. മോഹൻ കുമാർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി. അശോകൻ, കെ.കെ കുഞ്ഞിക്കണ്ണൻ, കെ കെ വത്സൻ, പഞ്ചായത്ത് അംഗങ്ങളായ കാഞ്ഞിരോളി രാഘവൻ, സി രജനി, എൻ സഹദേവൻ, രമേശൻ കോയിലോടൻ, എം ശ്രീജ ശ്രീകല സത്യൻ വിജേഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha