എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോയെന്ന് സ്വയം പരിശോധിച്ചറിയാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


എഐ ക്യാമറകള്‍ പണി തുടങ്ങി ക്കഴിഞ്ഞു. ഇനി നിയമം ലംഘിച്ചാല്‍ കീശ കാലിയാകും. എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇനി അധിക സമയമൊന്നും വേണ്ട.

നിമിഷങ്ങള്‍ക്കകം അറിയാം നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌. വീട്ടിലേക്ക് ചലാന്‍ എത്തുന്നതിന് മുന്‍പേ കാര്യമറിയാം.  

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്‌നല്‍ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ക്യാമറയുടെ കണ്ണില്‍ പതിയും.

എഐ ക്യാമറയില്‍ കുടുങ്ങിയോ എന്ന് പരിശോധിക്കാന്‍

▪️https://echallan.parivahan.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

▪️ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

▪️ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും. ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്ബര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്ബര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ചെസിസ് നമ്പർ രേഖപ്പെടുത്തുക.

▪️അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.

എം പരിവാഹന്‍ ആപ്പ് വഴി

▪️എം പരിവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക

▪️തുടര്‍ന്ന് ട്രോന്‍സ്‌പോര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക

▪️ചലാന്‍ റിലേറ്റഡ് സര്‍വിസില്‍ പ്രവേശിച്ച്‌ ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.

▪️എം പരിവാഹനില്‍ ആര്‍സി ബുക്കിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആര്‍സി നമ്പര്‍ തിരഞ്ഞെടുത്താല്‍ ചെലാന്‍ വിവരങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്ബറും ഒപ്പം എന്‍ജിന്‍ നമ്പറിന്റെയോ ചേസിസ് നമ്പറിന്റെ അവസാന 5 അക്കങ്ങളും നല്‍കണം.


Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha